പച്ചമുറിയില്‍ ജലച്ചായങ്ങള്‍
പഴയ മുഖപുസ്തകങ്ങള്‍
പുനര്‍ നിര്‍മ്മിക്കുകയാണ്
ഭൂമിയിലേക്ക് തുറന്നു വച്ച
ജാലകത്തിലൂടെ പുതിയ
ഗ്രഹത്തില്‍നിന്നും അവനിറങ്ങും
നിന്‍റെ തൊണ്ടക്കുഴിയിലെ
ചുടുചോരകൊണ്ട് അവന്‍
ദൈവത്തിന്റെ കൈയ്യൊപ്പിടും
നീയറിയാതെ നിന്‍റെ ഇളംനീല
കണ്ണുകളില്‍ ദയാരഹിതമായി
അവന്‍ *ഇലാമയുടെ പാലൊഴിക്കും
നീകാണാതെ നിന്‍റെ വിശുദ്ധമായ
സിരകളില്‍ തിരുകേശങ്ങളലിഞ്ഞ
അവിശുദ്ധ ജലം നിറയ്ക്കും അവന്‍
പുരാതനപുസ്തകത്തിലെ ഏടുകളില്‍
കബന്ധങ്ങളുടെ കണ്ണീര്‍പ്പുഴകള്‍
ദൈവ ദൃഷ്ടാന്തമെന്നു നുണപറയും
നിന്നോട് പറയാതെ പുറത്തേക്ക്
വാതിലുകളില്ലാത്ത ഇരുട്ടിന്റെ
പാതാള മുറിയിലടക്കും അവന്‍
കരുതിയിരിക്കുക കാതോര്‍ത്തിരിക്കുക
നരമേധാന്തിമകാഹളത്തിന്റെ
മരണതാളകാലൊച്ചകള്‍കേള്‍ക്കാം!
പഴയ മുഖപുസ്തകങ്ങള്‍
പുനര്‍ നിര്‍മ്മിക്കുകയാണ്
ഭൂമിയിലേക്ക് തുറന്നു വച്ച
ജാലകത്തിലൂടെ പുതിയ
ഗ്രഹത്തില്‍നിന്നും അവനിറങ്ങും
നിന്‍റെ തൊണ്ടക്കുഴിയിലെ
ചുടുചോരകൊണ്ട് അവന്‍
ദൈവത്തിന്റെ കൈയ്യൊപ്പിടും
നീയറിയാതെ നിന്‍റെ ഇളംനീല
കണ്ണുകളില്‍ ദയാരഹിതമായി
അവന്‍ *ഇലാമയുടെ പാലൊഴിക്കും
നീകാണാതെ നിന്‍റെ വിശുദ്ധമായ
സിരകളില്‍ തിരുകേശങ്ങളലിഞ്ഞ
അവിശുദ്ധ ജലം നിറയ്ക്കും അവന്‍
പുരാതനപുസ്തകത്തിലെ ഏടുകളില്‍
കബന്ധങ്ങളുടെ കണ്ണീര്‍പ്പുഴകള്‍
ദൈവ ദൃഷ്ടാന്തമെന്നു നുണപറയും
നിന്നോട് പറയാതെ പുറത്തേക്ക്
വാതിലുകളില്ലാത്ത ഇരുട്ടിന്റെ
പാതാള മുറിയിലടക്കും അവന്‍
കരുതിയിരിക്കുക കാതോര്‍ത്തിരിക്കുക
നരമേധാന്തിമകാഹളത്തിന്റെ
മരണതാളകാലൊച്ചകള്‍കേള്‍ക്കാം!