മനീസാരംഗ്

-- മനീസാരംഗ്

Monday, December 27, 2010

സ്വത്വം






















അബോധത്തിന്റെ
ഏതോ ഒരു പടവില്‍
അവള്‍ ബോധജലത്തിന്റെ
നേര്‍ത്ത തരംഗപാളികളിലൂടെ
അകക്കാഴ്ച നടത്തി
ഖടികാരസൂചി പോലെ
തെന്നി മാറുന്നത്
നിന്‍റെ മനസാണ്
ഖനനം ചെയ്യാത്ത ഭൂമികയാണ്
നിന്‍റെ ജന്മാതരങ്ങളിലൂടെ
യാത്ര ചെയ്‌താല്‍
അവിടെ എത്താം
പൂര്‍വികമായ സ്വത്വം
നേര്‍ത്ത ഞരമ്പിലൂടെ
അലിഞ്ഞഞ്ഞലിഞ്ഞു...

Sunday, December 26, 2010

എന്‍റെ ഹൃദയത്തിന്റെ ഉടമ

ഒരു
വൈകുന്നേരം
ഞാനിവിടെ ഇരുന്നോട്ടെ
എന്ന് ചോതിച്ചു വന്നവളാണ്
ഇടവപ്പാതി മഴ പോലെ
ഇടമുറിയാതെ മൂന്നു ദിവസം
അരികത്തിരുന്നു മൊഴിഞ്ഞവളാണ്
പിന്നെ
ആറു മാസം എന്‍റെ കയ്യില്‍
മുറുകെ പിടച്ചു നടന്നവളാണ്
ഞാന്‍ ചിരിക്കുമ്പോള്‍
ഒപ്പം ചിരിച്ചവളാണ്
ഞാന്‍ കരഞ്ഞപ്പോള്‍
കൂടെ കരഞ്ഞവളാണ്

എന്നും കൂടെയുണ്ടാവുമെന്നു
പറഞ്ഞവളാണ്
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
ഒരേ നിറമാണെന്ന്
അറിഞ്ഞവളാണ്
എല്ലാവരും എന്നേവിട്ടു
പോയെന്നു പറഞ്ഞവളാണ്
നിങ്ങളെന്തേ വിട്ടു പോകാത്തെ
എന്ന് ചോതിച്ചവളാണ്

നുണയെന്തെന്നറിയാത്തവളാണ് 
നോവെന്തെന്നറിഞ്ഞവളാണ്
നേരിന്റെ നേര്‍ക്കാഴ്ചയാണ്
സ്നേഹത്തില്‍ തേന്‍കടലാണ്
കാമത്തില്‍ കരിങ്കടലാണ്
ഒന്നും അറിയാത്തവളാണ്
എല്ലാം അറിഞ്ഞവളാണ്

ഇരുട്ടിനെ പ്രണയിച്ചവളാണ്  
ഇരുളകന്ന മനസ്സാണ്
മനസൊരു പ്രഹേളികയാണോ
എങ്കില്‍ അതിവളാണ്
നിറമാര്‍ന്ന
സ്വപ്‌നങ്ങള്‍ കാണുന്നവളാണ്
നിറമില്ലാത്ത ജീവിതം കണ്ടവളാണ്

ദൈവത്തെ അറിയാത്തവളാണ്
ദൈവം അറിഞ്ഞവളാണ്
എല്ലാത്തിനുമപ്പുറം
എന്‍റെ...
എന്‍റെ
മനസിന്റെ ഉടമയാണ്
എന്നിട്ടുമെന്തേ ......

അധമന്‍






















നിന്നെ കാമിക്കാത്തവളാണ്
നിന്‍റെ പ്രണയിനിയെങ്കില്‍
നിന്നില്‍ അസ്ഥികള്‍ പൂക്കുമ്പോള്‍
അവളുടെ മിഴികള്‍ നിസ്സംഗമെങ്കില്‍
നിന്നില്‍ തീ പടരുമ്പോള്‍
അവളില്‍ മഞ്ഞുറയുന്നുവെങ്കില്‍
നിന്‍റെ ഗന്ധത്തിനരികിലിരുന്നു
അപരന് അത്താഴമാകുന്നുവെങ്കില്‍
തിരിച്ചറിയുക അധമനാണ് നീ


സ്വപ്ന സ്ഖലിയുടെ മൂന്നാം യാമത്തില്‍
ജാരഗന്ധം നിറഞ്ഞ മുറിയില്‍
നീ അവളെ തിരയരുത്
നിന്‍റെ നനുത്ത തലോടലുകള്‍
അവള്‍ക്കു ജുഗുപ്സമത്രേ
ഞെരിഞ്ഞമരുന്ന കൈകള്‍ക്ക്
സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം
മതിയാവില്ലെന്ന്
നീയെന്തേ തിരിച്ചറിഞ്ഞില്ല


നെറുകയില്‍ പൂക്കുന്ന ചുംബനങ്ങള്‍ക്ക്
കാമത്തിന്റെ കറുപ്പ് പുരട്ടാന്‍
നീയെന്തേ മറന്നുപോയി
വിലക്കപ്പെട്ടവ പിടിച്ചടക്കെണ്ടതെന്ന
പഴയ പാഠം നീ മായ്ച്ചുകളഞ്ഞതെന്ത്
യുവത്വത്തിന്റെ ജരാനരകളില്‍ നീ ഉറങ്ങുക
അവിടെ ജന്മ്മാന്തരങ്ങളുടെ
നിലവിളികള്‍ കേള്‍ക്കാം ഉണരരുത്


ശരി തെറ്റുകള്‍ നിര്‍വചിക്കപ്പെടും കാലം
ആസക്ത്തികളില്‍ വലംപിരികളിഴയുമ്പോള്‍
അന്ന്
ആകാശവും ഭൂമിയും സൂര്യനും
എന്‍റെ പ്രണയവും
നിന്‍റെ കാമവും
നേര്‍രേഖയില്‍ വരുന്ന നാള്‍
നീയത് പറയുക
നിന്‍റെ ഉടലില്‍ പൂക്കുന്ന നീര്‍ചാലുകളിലെ
ഉപ്പാണ് ഞാനെന്നു


പ്രിയേ
പ്രണയവും കാമവും
ഭൂമിയുടെ ഉപ്പാകുന്നു

Saturday, December 25, 2010

മത്തങ്ങയുടെ പ്രത്യയശാസ്ത്രയുക്തികള്‍


















ഉടുപ്പുകളഴിക്കാത്ത സുരതത്തിന്റെ
ക്ളൈമാക്സ്  കടക്കുംമുന്‍പാണ്
അവള്‍ അത് പറഞ്ഞത്
''നമുക്ക് പിരിയാം''
കഴുത്തിലേക്കു കയറി വന്ന 
ഒരു മൂട്ടയെ കൊല്ലുകയായിരുന്നു
അവളപ്പോള്‍
 

പ്രാചീനമായ ഒരു ഗുഹയുടെ  
ഭീകരമായ ഏകാന്തതയില്‍ 
അകപ്പെട്ടവനെ പോലെ അയാള്‍
നടുങ്ങി വിറക്കുന്നുണ്ടായിരുന്നു
ആര്‍ത്തു കരയുന്ന മഴയൊച്ചയില്‍
അയാള്‍ അത് കേട്ടില്ലെന്നു
വഴിതെറ്റി ഏകനായി പോകുന്ന
ചോണന്‍ ഉറുമ്പിനെ നോക്കി ഇരുന്നു


രാത്രി എന്നും അയാള്‍ക്ക്‌
അവള്‍ ഉപ്പില്ലാത്ത പരിപ്പ്കറി
മാത്രമാണ് വിളമ്പുന്നതെന്ന് അയാള്‍
അപ്പോള്‍ അവള്‍ കൊതുകിനെ
കൊല്ലാന്‍ തുടങ്ങിയിരുന്നു
അയാളില്‍ നിന്നേറ്റു വാങ്ങിയ 
തീരെ ചൂടില്ലാത്ത പ്രണയമിശ്രിതം
നിഷ്ക്രമിക്കും മുന്‍പ് അവള്‍ 
തിളച്ചു കത്തുന്ന അടുപ്പിലേക്ക്
നോക്കി കൊണ്ടിരുന്നു


അടുത്ത കപ്പല്‍ചേതത്തില്‍
ഒഴുകിയെത്തുന്നവനെയും
കാത്തു അവളിരുന്നു
ഇടവേളകളില്‍ അയാള്‍ക്ക്‌
ഭക്ഷിക്കുവാന്‍ പാതി വെന്ത
വാക്കുകള്‍ എറിഞ്ഞു കൊടുത്തു
വാക്കുകള്‍ക്കു ഉപ്പില്ലെന്നും
ഉറപ്പില്ലെന്നും അയാള്‍ക്ക്‌ തോന്നി 


 ആഗോള വല്‍ക്കരണത്തെ കുറിച്ചും
പോസ്റ്റ്‌ മോഡെണിസത്തെ കുറിച്ചും
അധിനിവേശ രാഷ്ട്രീയത്തെക്കുറിച്ചും
പുതിയ സ്വത്വവാദത്തെക്കുറിച്ചും
അവള്‍ അയാളോട് സംസ്സാരിച്ചു
ഇടയ്ക്കിടെ ഫെമിനിസ്റായി
അപ്പോള്‍ അയാള്‍ ഓര്‍ത്തത്
മത്തങ്ങയെ കുറിച്ചാണ്


പഴയ കപ്പല്‍ചേതക്കാര്‍
വന്നു മടങ്ങിയതിന്റെ
തിരുശേഷിപ്പുകളില്‍ അവള്‍
ഇടയ്ക്കിടെ മണത്ത് നോക്കി
ക്ലൈമാക്സില്ലാത്ത സിനിമ കണ്ടു
നിരാശനായ അയാള്‍ പിന്നെയും
ഓര്‍ത്തത് അകം ശൂന്ന്യമായ
മത്തങ്ങകളെ കുറിച്ചായിരുന്നു