ഒരു
വൈകുന്നേരം
ഞാനിവിടെ ഇരുന്നോട്ടെ
എന്ന് ചോതിച്ചു വന്നവളാണ്
ഇടവപ്പാതി മഴ പോലെ
ഇടമുറിയാതെ മൂന്നു ദിവസം
അരികത്തിരുന്നു മൊഴിഞ്ഞവളാണ്
പിന്നെ
ആറു മാസം എന്‍റെ കയ്യില്‍
മുറുകെ പിടച്ചു നടന്നവളാണ്
ഞാന്‍ ചിരിക്കുമ്പോള്‍
ഒപ്പം ചിരിച്ചവളാണ്
ഞാന്‍ കരഞ്ഞപ്പോള്‍
കൂടെ കരഞ്ഞവളാണ്
എന്നും കൂടെയുണ്ടാവുമെന്നു
പറഞ്ഞവളാണ്
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
ഒരേ നിറമാണെന്ന്
അറിഞ്ഞവളാണ്
എല്ലാവരും എന്നേവിട്ടു
പോയെന്നു പറഞ്ഞവളാണ്
നിങ്ങളെന്തേ വിട്ടു പോകാത്തെ
എന്ന് ചോതിച്ചവളാണ്
നുണയെന്തെന്നറിയാത്തവളാണ്
നോവെന്തെന്നറിഞ്ഞവളാണ്
നേരിന്റെ നേര്‍ക്കാഴ്ചയാണ്
സ്നേഹത്തില്‍ തേന്‍കടലാണ്
കാമത്തില്‍ കരിങ്കടലാണ്
ഒന്നും അറിയാത്തവളാണ്
എല്ലാം അറിഞ്ഞവളാണ്
ഇരുട്ടിനെ പ്രണയിച്ചവളാണ്
ഇരുളകന്ന മനസ്സാണ്
മനസൊരു പ്രഹേളികയാണോ
എങ്കില്‍ അതിവളാണ്
നിറമാര്‍ന്ന
സ്വപ്‌നങ്ങള്‍ കാണുന്നവളാണ്
നിറമില്ലാത്ത ജീവിതം കണ്ടവളാണ്
ദൈവത്തെ അറിയാത്തവളാണ്
ദൈവം അറിഞ്ഞവളാണ്
എല്ലാത്തിനുമപ്പുറം
എന്‍റെ...
എന്‍റെ
മനസിന്റെ ഉടമയാണ്
എന്നിട്ടുമെന്തേ ......
വൈകുന്നേരം
ഞാനിവിടെ ഇരുന്നോട്ടെ
എന്ന് ചോതിച്ചു വന്നവളാണ്
ഇടവപ്പാതി മഴ പോലെ
ഇടമുറിയാതെ മൂന്നു ദിവസം
അരികത്തിരുന്നു മൊഴിഞ്ഞവളാണ്
പിന്നെ
ആറു മാസം എന്‍റെ കയ്യില്‍
മുറുകെ പിടച്ചു നടന്നവളാണ്
ഞാന്‍ ചിരിക്കുമ്പോള്‍
ഒപ്പം ചിരിച്ചവളാണ്
ഞാന്‍ കരഞ്ഞപ്പോള്‍
കൂടെ കരഞ്ഞവളാണ്
എന്നും കൂടെയുണ്ടാവുമെന്നു
പറഞ്ഞവളാണ്
നമ്മുടെ സ്വപ്നങ്ങള്‍ക്ക്
ഒരേ നിറമാണെന്ന്
അറിഞ്ഞവളാണ്
എല്ലാവരും എന്നേവിട്ടു
പോയെന്നു പറഞ്ഞവളാണ്
നിങ്ങളെന്തേ വിട്ടു പോകാത്തെ
എന്ന് ചോതിച്ചവളാണ്
നുണയെന്തെന്നറിയാത്തവളാണ്
നോവെന്തെന്നറിഞ്ഞവളാണ്
നേരിന്റെ നേര്‍ക്കാഴ്ചയാണ്
സ്നേഹത്തില്‍ തേന്‍കടലാണ്
കാമത്തില്‍ കരിങ്കടലാണ്
ഒന്നും അറിയാത്തവളാണ്
എല്ലാം അറിഞ്ഞവളാണ്
ഇരുട്ടിനെ പ്രണയിച്ചവളാണ്
ഇരുളകന്ന മനസ്സാണ്
മനസൊരു പ്രഹേളികയാണോ
എങ്കില്‍ അതിവളാണ്
നിറമാര്‍ന്ന
സ്വപ്‌നങ്ങള്‍ കാണുന്നവളാണ്
നിറമില്ലാത്ത ജീവിതം കണ്ടവളാണ്
ദൈവത്തെ അറിയാത്തവളാണ്
ദൈവം അറിഞ്ഞവളാണ്
എല്ലാത്തിനുമപ്പുറം
എന്‍റെ...
എന്‍റെ
മനസിന്റെ ഉടമയാണ്
എന്നിട്ടുമെന്തേ ......
No comments:
Post a Comment