ഇരുട്ട് മുളച്ചുമൂത്ത
പട്ടണത്തിന്റെ
പിന്നാമ്പുറത്ത്
ആരൊക്കെയോ
ചര്‍ദ്ദിച്ചിട്ടു പോയ
കോടി ബീജങ്ങള്‍
ചത്തുമലച്ച യോനി
ആകാശത്തിലേക്ക്
മലര്‍ക്കെതുറന്നുവച്ചു
ദൈവത്തിലേയ്ക്കു
പരാതി പറയാന്‍
അവസാനത്തെ
വണ്ടിയും കാത്തു
കണ്ണടച്ച് കിടക്കുന്നു
തലയില്‍ വണ്ട്
മൂളുന്ന ഒരു പെണ്ണ്.
ഇരുള്‍ മുളച്ചുമൂത്ത
പട്ടണത്തിന്റെ
പൂമുഖത്ത്
ഒരു നോക്കുപോലും
കണ്ടിട്ടില്ലാത്തവന്‍
കല്‍പ്പിച്ച കര്‍മ്മത്തിനു
നിയോഗിക്കപ്പെട്ട്
രാത്രിയാത്രക്കാരെ
സ്വര്‍ഗ്ഗത്തിലേക്കെത്തിക്കാനുള്ള
അവസാനത്തെ
വണ്ടിയും കാത്തു
പടക്കപ്പെട്ടി
വെയ്ക്കാന്‍ ഇടം തെരഞ്ഞു
കൂട്ടം തരിഞ്ഞു നടക്കുന്നു
തലയില്‍ വണ്ട് മൂളുന്ന
ഒരു ചെക്കന്‍ !

No comments:
Post a Comment