എന്തിനാണ് നിന്‍റെ ഗ്രന്ഥപ്പുര
എനിക്ക് നീ തുറന്നു തന്നത്
ഇതിന്നകം നിറയെ
അശാന്തിയുടെ പുകപ്പാടങ്ങള്‍
പകയുടെ ഗീഥാവചനങ്ങള്‍
ഇന്നലെ പിറന്ന കുഞ്ഞിന്റെ
ദൈന്യം നിറഞ്ഞ ചിരി
മുലപ്പാല്‍ മണക്കുന്ന കിലുക്കാംപെട്ടി
മകനെ കാത്തിരിക്കുന്ന അമ്മയുടെ
വാത്സല്യത്തിന്റെ നിറകണ്ണ്
ഭ്രൂണം കരയുന്ന ഗര്‍ഭ അറകള്‍ക്കു
സുഹൃത്തെ
[ഭാ..അവനെ അങ്ങനെ വിളിക്കരുത്.]
എനിക്ക് നിന്‍റെ ഗ്രന്ഥം വേണ്ടാ...
അതില്‍ നിര്‍മമായ കണ്ണുകളില്ല
കാതരമായ വിളിയൊച്ചകളില്ല
സ്നേഹം നിറഞ്ഞൊഴുകുന്ന പുഴകളില്ല
പ്രണയത്തിന്റെ നോവില്ല
കാമത്തിന്റെ തിരയടങ്ങാത്ത കടലില്ല
പൊക്കിള്‍ക്കൊടി ബന്ധമില്ലാത്ത
സവ്ഹൃതത്തിന്റെ ആരവങ്ങളില്ല
ആസുരതയുടെ വെടിയൊച്ചകളില്‍
ചെളിയില്‍ താഴ്ത്തപ്പെട്ട ദൈവം
ഇപ്പോള്‍ നിന്‍റെ കാല്‍ക്കീഴിലാണ്
നിന്‍റെ ഗ്രന്ഥപ്പുരയുടെ പുറത്തേക്കുള്ള
വാതില്‍ ഇപ്പോള്‍ നീ പുറത്തു നിന്ന്
അടച്ചതെന്തിനാണ്...?

No comments:
Post a Comment