പ്രണയോപഹാരം
----------------------
പ്രണയിനിക്ക് സമ്മാനമായി
ചെവി പറിച്ചു കൊടുത്ത
വിന്‍സെന്റ് വാന്‍ഗോഗിന്റെ
കഥപറഞ്ഞു കഴിഞ്ഞ്
നീയെന്റെ കണ്ണുകളിലേക്കു
നോക്കുന്നതെന്തിനാണ്..?!!!
കുളമെവിടെ മക്കളെ..?
---------------------------
ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍
മാനത്തുകണ്ണിമീന്‍കുട്ടികളും
വാല്മാക്രിയും നീര്‍ക്കോലിയും
തപംചെയ്യുന്ന കൊക്കുകളും
വാനനിരീക്ഷണംനടത്താന്‍
ആമക്കുഞ്ഞുങ്ങലുമില്ലാതെ
എന്‍റെകുളംകരഞ്ഞുകരഞ്ഞു
കണ്ണീര്‍വറ്റിപ്പോയി മക്കളെ !
കല്‍ക്കണ്ടവീട്
-----------------
എനിക്കൊരു വീട്പണിയണം
മുന്നാധാരവും പിന്നാധാരവും
കുടിക്കടവും നികുതിചീട്ടും
വാസ്തുവും ഗണപതിഹോമവും
വേണ്ടാത്ത ആകാശമുറ്റത്ത്
എനിക്കൊരു വീട് പണിയണം
കല്‍ക്കണ്ടം പോലൊരു വീട് !
വാണിഭസംവാദം
---------------------
മോണാലിസ ചിരിക്കുകയാണോ
കരയുകയാണോ എന്നതായിരുന്നു
തര്‍ക്കം,പക്ഷെ അവര്‍ക്കിടയില്‍
വിസ്കിയുംവിയര്‍പ്പും കുതിര്‍ന്നലിഞ്ഞു
കിടന്നപെണ്‍കുട്ടി കരയുകയാണെന്നു
അവരില്‍ തര്‍ക്കമേ ഇല്ലായിരുന്നു.!
ദൈവമില്ലാത്ത കോരപ്പന്‍
------------------------------ ---
തെങ്ങ് കയറുന്ന കോരപ്പന്‍
കുടിലില്‍ പിറന്നതും, ഞാന്‍
കൊട്ടാരത്തില്‍ വാഴുന്നതും
ദൈവ തീരുമാനമാണെന്ന്
പറഞ്ഞ,എന്നേ കണക്കു
പഠിപ്പിച്ചപിള്ളമാഷിനെയും
അയാളുടെ ദൈവത്തെയും
ഇഷ്ടമില്ലാത്തോണ്ടാണ്
എന്‍റെ കണക്കുകൂട്ടലുകള്‍
പിഴക്കുന്നതെന്ന് അമ്മ പറയുന്നു
----------------------
പ്രണയിനിക്ക് സമ്മാനമായി
ചെവി പറിച്ചു കൊടുത്ത
വിന്‍സെന്റ് വാന്‍ഗോഗിന്റെ
കഥപറഞ്ഞു കഴിഞ്ഞ്
നീയെന്റെ കണ്ണുകളിലേക്കു
നോക്കുന്നതെന്തിനാണ്..?!!!
കുളമെവിടെ മക്കളെ..?
---------------------------
ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍
മാനത്തുകണ്ണിമീന്‍കുട്ടികളും
വാല്മാക്രിയും നീര്‍ക്കോലിയും
തപംചെയ്യുന്ന കൊക്കുകളും
വാനനിരീക്ഷണംനടത്താന്‍
ആമക്കുഞ്ഞുങ്ങലുമില്ലാതെ
എന്‍റെകുളംകരഞ്ഞുകരഞ്ഞു
കണ്ണീര്‍വറ്റിപ്പോയി മക്കളെ !
കല്‍ക്കണ്ടവീട്
-----------------
എനിക്കൊരു വീട്പണിയണം
മുന്നാധാരവും പിന്നാധാരവും
കുടിക്കടവും നികുതിചീട്ടും
വാസ്തുവും ഗണപതിഹോമവും
വേണ്ടാത്ത ആകാശമുറ്റത്ത്
എനിക്കൊരു വീട് പണിയണം
കല്‍ക്കണ്ടം പോലൊരു വീട് !
വാണിഭസംവാദം
---------------------
മോണാലിസ ചിരിക്കുകയാണോ
കരയുകയാണോ എന്നതായിരുന്നു
തര്‍ക്കം,പക്ഷെ അവര്‍ക്കിടയില്‍
വിസ്കിയുംവിയര്‍പ്പും കുതിര്‍ന്നലിഞ്ഞു
കിടന്നപെണ്‍കുട്ടി കരയുകയാണെന്നു
അവരില്‍ തര്‍ക്കമേ ഇല്ലായിരുന്നു.!
ദൈവമില്ലാത്ത കോരപ്പന്‍
------------------------------
തെങ്ങ് കയറുന്ന കോരപ്പന്‍
കുടിലില്‍ പിറന്നതും, ഞാന്‍
കൊട്ടാരത്തില്‍ വാഴുന്നതും
ദൈവ തീരുമാനമാണെന്ന്
പറഞ്ഞ,എന്നേ കണക്കു
പഠിപ്പിച്ചപിള്ളമാഷിനെയും
അയാളുടെ ദൈവത്തെയും
ഇഷ്ടമില്ലാത്തോണ്ടാണ്
എന്‍റെ കണക്കുകൂട്ടലുകള്‍
പിഴക്കുന്നതെന്ന് അമ്മ പറയുന്നു
No comments:
Post a Comment