പെണ്ണെഴുത്ത് കണ്ണെഴുതി
പൊട്ടു തൊടാതിരുന്ന കാലത്ത്
മഴയും മരവും പ്രണയിക്കുന്നത്
നോക്കിയിരുന്ന ഒരുപെണ്‍കുട്ടി
കല്‍പ്പനയില്‍നിന്നു വിവസ്ത്രയാ
യിട്ടുച്ചത്തില്‍ വിളിച്ചു പറഞ്ഞു
ഇത് എന്‍റെ കഥയാണെന്ന്
വാക്കിന്റെ ഉഗ്രദൈവങ്ങള്‍ക്ക്
നേര്‍ അക്ഷരമുരച്ചു തീനാളമെയ്തു
പെരുച്ചാഴികള്‍ പെറ്റുപെരുകിയ
കാല്‍പ്പനികതയുടെ പത്തായത്തില്‍
നീര്‍മാതളത്തിന്റെ മധുരം നിറച്ചു
ആണിന്റെ പ്രണയച്ചൂരില്‍ അവള്‍
രതിയുടെ ചുവന്ന പാവാട വിരിച്ചു
പുഴയോടും മഴയോടും കവിതയോതി
പക്ഷിയോടുംപാമ്പിനോടും പാട്ട്പാടി
മരത്തോടും മതിഭ്രമത്തോടും കലഹിച്ച്
മാനത്തുകണ്ണിയോടൊപ്പം മുങ്ങാംകുഴിയിട്ട്
കടലാഴങ്ങളിലെ ആരാരും കാണാത്ത
പവിഴാക്ഷരങ്ങള്‍വാരി പുസ്തകംനിറച്ച്
പെണ്ണായി നെഞ്ചും വിരിച്ചു നിന്നവള്‍
അന്ത്യത്തില്‍ ,വൃദ്ധപ്രണയത്തിന്റെ
എകാന്തത്തില്‍ ,ആഗ്രചര്‍മ്മം പോയ
കൂണിനു കീഴെയുള്ള സര്‍പ്പത്തിനോട്
തോന്നിയ ഭ്രമത്തിലാവണം അവള്‍
കല്‍പ്പനയുടെ കറുത്തവസ്ത്രം അണിഞ്ഞു
കഥയും കവിതയും വേണ്ടാത്തവന്‍
മാണിക്യം തേടിപ്പോയതറിയവെ
അക്ഷരങ്ങളെ അനാഥരാക്കി അവള്‍
അപ്പോഴും മരവും മഴയും മാനത്തുകണ്ണിയും
അവളുടെ പവിഴാക്ഷരങ്ങളെ കാത്തിരുന്നു
പക്ഷിയും പുഴയും നീര്‍മാതളത്തിന്റെ മധുരം
നുണഞ്ഞ് അവളുടെ കഥകേള്‍ക്കാന്‍ കൊതിച്ചു
ഇല്ല, ഇനിയവള്‍ പാടില്ല കഥപറയില്ല
അവളുടെ പാട്ടുംകഥയുംപ്രേമവും അവിശുധന്റെ
ഖബറിടത്തില്‍ അനാഥരായികിടന്നു
ചങ്കുപൊട്ടികരയുകയായിരുന്നു..!

No comments:
Post a Comment