ഇരുളില്‍ അവള്‍ക്കുമേല്‍
അയാളുടെ ആയിരത്തൊന്നാമത്തെ
തനിയാവര്‍ത്തനം ആടുമ്പോഴാണ്
ഫ്രീസറില്‍ വയ്ക്കാന്‍ മറന്നുപോയ
കറിയെക്കുറിച്ചു അവള്‍ക്കോര്‍മ്മ വന്നത്
തുടകളിലെക്കൊഴുകി വറ്റി
തണുത്തുപോയ സുരതമിശ്രിതം
തുടച്ചു കളഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍
ഫാനിന്റെ താളമുള്ള മുരള്ച്ചക്കൊപ്പം
തളര്‍ന്ന അയാളും കൂട്ട് ചേര്‍ന്നിരുന്നു
രാത്രി കിടക്കാന്‍ നേരത്ത്
അടക്കാന്‍ മറന്നുപോയ ടിവിയില്‍
ഇളംപെണ്ണിനുമുന്നില്‍ ഡൈ പുരട്ടിയ
മീശ പിരിക്കുന്ന മോഹന്‍ലാല്‍
ഇവനും പതിനാറായിരത്തെട്ടു
ഭാര്യമാരുണ്ടായിരിക്കുമോ
ഇലയനക്കങ്ങളില്ലാത്ത രാവില്‍
പുറത്തെ പൂക്കാത്ത പേരമരക്കൂട്ടിലെ
അടയ്ക്കാകിളിയും ഉറങ്ങിയിട്ടില്ലേ
അകത്തെ പുകചൂടുകൊണ്ടാവണം
ഉള്ളിലെ കിളിയും ഉറങ്ങാത്തത്
ജനലിനപ്പുറത്തെ നഗരം നാറുന്ന
തെരുവില്‍ നിലവിളിച്ചോടുന്നത്
അവളുടെ ഉറങ്ങാത്ത യവ്വനമാണ്
മഴമരങ്ങളുടെ പ്രണയബിംബങ്ങള്‍
വേനല്‍ച്ചൂടില്‍ കരഞ്ഞു മരിച്ചുപോയി
പുരുഷകാമനകള്‍ പുരനിറഞ്ഞാടുന്ന
പുരാതന പുസ്തകത്തിലെ ഏട്ടില്‍നിന്നു
പ്രവാചകാ എന്നാണിനി നിന്നിലേക്ക്
സമാധിയായി സുഖമായൊന്നുറങ്ങാന്‍
സുഷുപ്തിയിലൊന്നു കരയാന്‍ കഴിയുക !

No comments:
Post a Comment